ക്വലാലംപൂര്‍: ഇന്ത്യയും മലേഷ്യയും അതിര്‍ത്തി പങ്കിടുന്ന ടൊറാനോ ഗേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മലേഷ്യയും തമ്മില്‍ പ്രതിരോധ മേഘലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്കെതിരെ ഇന്ത്യയും മലേഷ്യയും ഒറ്റക്കെട്ടായി പോരാടും. മതവും ഭീകരവാതവും ഒരുമിച്ച് ചേര്‍ന്ന് ഇന്ന് ലോകത്ത് അരങ്ങേറുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മോദി പറ!ഞ്ഞു.
മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സിംഗപൂരിലേക്കു പോകും. സിംഗപൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സന്ദര്‍ശനം. നാലുദിവസത്തെ മലേഷ്യ, സിംഗപൂര്‍ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോലാലംപൂരിലെത്തിയത്. മലേഷ്യയില്‍ പ്രധാനമന്ത്രി ആസിയാന്‍ ഇന്ത്യ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുത്തു.
Discussion about this post