നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവാഹ വാർഷികം ആഘോഷിക്കുന്ന ആന്റണി പെരുമ്പാവൂരിനും ഭാര്യയ്ക്കും അദ്ദേഹം പ്രത്യേകം ആശംസകൾ നേർന്നു.
”എന്റെ പ്രിയപ്പെട്ട ആന്റണിക്ക് ജന്മദിനാശംസകൾ നേരുന്നു. ആന്റണിയുടെ സാന്നിദ്ധ്യവും സ്‌നേഹവും സൗഹൃദവും ഒരു യഥാർത്ഥ അനുഗ്രഹമാണ്. ഇരുവരുടെയും വിവാഹ വാർഷികത്തിൽ ശാന്തിക്കും ആന്റണിക്കും ആശംസകൾ നൽകുന്നു. നിങ്ങളുടെ സ്‌നേഹം എക്കാലവും പൂത്തുനിൽക്കട്ടെ” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post