ന്യൂഡൽഹി : കർണാടക മുൻ ഡിജിപി പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു. കർണാടക കേഡറിലെ 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ ജയ്സ്വാളിന്റെ രണ്ട് വർഷത്തെ കാലാവധി അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രവീൺ സൂദ് അധികാരമേറ്റത്.
കർണാടക കേഡറിലെ 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. കർണാടക ഡിജിപിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 37 വർഷമായി വിവിധ പദവികളിൽ പ്രവർത്തിക്കുകയാണ്.
മൗറീഷ്യസ് സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈ-പ്രൊഫൈൽ കേസുകളുടെയും അന്വേഷണവും അന്തർ-സംസ്ഥാന, അന്തർദേശീയ സംഘങ്ങൾ ഉൾപ്പെടുന്ന കേസുകളുടെയും അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. സൈബർ ക്രൈം, ഇൻഫർമേഷൻ ടെക്‌നോളജി ഉൾപ്പെടെയുള്ള അന്വേഷണത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചിട്ടുണ്ട്.
ഐഐടി ഡൽഹിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ബംഗളൂരുവിലെ ഐഐഎമ്മിൽ നിന്ന് പബ്ലിക് പോളിസി ആന്റ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി. ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ മാക്‌സ്വെൽ സ്‌കൂൾ ഓഫ് ഗവേണൻസിലും ഉന്നത പഠനം നടത്തി. 2011-ൽ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും 2002-ൽ മികച്ച സേവനത്തിനുള്ള പോലീസ് മെഡലും നേടി.
Discussion about this post