പട്ന :ബിഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുന്‍മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു.മാഞ്ചി അനുകൂലികള്‍ നല്കിയ ഹര്‍ജിയില്‍ പട്ന ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്.നിതീഷിനെ സഭാകക്ഷി നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ഇക്കാര്യത്തില്‍ ഗവര്‍ണ്ണറായിരുന്നു തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.
നിലവിലെ നിയമസഭാ കക്ഷി നേതാവും മുഖ്യമന്ത്രിയുമായ ജീതന്‍ റാം മാഞ്ചിയാവണം യോഗം വിളിച്ചു ചേര്‍ക്കേണ്ടത്. എന്നാല്‍ നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിതീഷിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അതേസമയം 130 എംഎല്‍എമാരുടെ ഒപ്പം നിതീഷ് കുമാര്‍ ഇന്ന് രാഷ്ട്രപതിയെ കാണും.കഴിഞ്ഞ ദിവസം നിതീഷ്കുമാര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.
Discussion about this post