ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ രാജി പാര്‍ട്ടി ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് അജയ്മാക്കന് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജി വയ്ക്കുന്നതായാണ് മാക്കന് നേതൃത്വത്തെ അറിയിച്ചിരുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു അജയ് മാക്കന്. കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കിയിരുന്നത് മാക്കനായിരുന്നു. 70 സീറ്റുകളില്‍ ഒന്നു പോലും നേടാനാകാതെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത്.
Discussion about this post