ന്യൂഡൽഹി: പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് മുന്നോട്ടിയായി തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളിൽ നിന്നുള്ള 30ഓളം ഗുരുക്കന്മാർ രാജ്യതലസ്ഥാനത്തെത്തി. സ്വാമിമാരുടെ സംഘം ഉത്തര സ്വാമി മലൈ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തും.
ട്രിച്ചി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഠാധിപതികളാണ് ഇവരിൽ പലരും. ഏകദേശം 60ഓളം മതമേലധ്യക്ഷന്മാരെയാണ് പാർലമെന്റ് ഉദ്ഘാടനത്തിന്റെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. സവർണ ആധിപത്യത്തെ ശക്തിയായി ചെറുത്തതിന്റെ പാരമ്പര്യമുള്ളവയാണ് തമിഴ്‌നാട്ടിലെ പല മഠങ്ങളും. ഇവയിൽ പലതിനും നൂറ്റാണ്ടുകൾ പഴക്കമുണ്ട്.
സെങ്കോൽ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ തിരുവാവാടുതുറൈ മഠത്തിന് 400 വർഷം പഴക്കമുണ്ട്. മഠത്തിന്റെ പ്രതിനിധികളും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സെങ്കോൽ നീതിയുടെ പ്രതീകമാണെന്ന് തിരുവാവടുതുറൈ മഠം പറയുന്നു. പരമ്പരാഗതമായ ചിഹ്നങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്നതിൽ അഭിമാനിക്കുന്നു. കോൺഗ്രസിന്റെ അവകാശവാദങ്ങളിൽ നിരാശയുണ്ടെന്ന് വ്യക്തമാക്കിയ മഠം അധികൃതർ വിഷയത്തിൽ വിശദീകരണവും നൽകിയിട്ടുണ്ട്.
Discussion about this post