തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. എന്തും ഏറ്റെടുക്കുന്ന നിലയിലാണ് വെള്ളാപ്പള്ളിയെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് എട്ടുകാലി മമ്മൂഞ്ഞാണ്. എന്തും ഏറ്റെടുക്കാവുന്ന നിലയിലാണ് നടേശന്. ആന ഗര്‍ഭം ധരിച്ചാല്‍ അതും ഞമ്മളാണെന്ന് പറയും വെള്ളാപ്പള്ളിയെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്നലെ വെള്ളാപ്പള്ളി നടേശനും വി.എസും തമ്മില്‍ വാക്പോര് ഉണ്ടായിരുന്നു. സമത്വ മുന്നേറ്റയാത്ര ജലസമാധിയാവും എന്ന പറഞ്ഞ വി.എസ് കോഴപ്പണം വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വി.എസിനെ ഉണര്‍ത്താന്‍ സമത്വമുന്നേറ്റയാത്രയ്ക്കായി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Discussion about this post