തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനപ്പാപ്പാന്മാരുടെ തസ്തികയിലേക്കുള്ള അപേക്ഷകരുടെ പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു. 25ന് തുടങ്ങിയ പ്രാക്ടിക്കൽ പരീക്ഷയാണ് ഇന്ന് അവസാനിച്ചത്.
10 ഒഴിവ് മാത്രമാണ് ഉള്ളതെങ്കിലും 109 അപേക്ഷകരാണ് എത്തിയത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം അടങ്ങിയ പാനലാണ് ഇന്റർവ്യൂ നടത്തുന്നത്. കേരളത്തിലെ പ്രമുഖ ആനകുളെ പാപ്പാൻമാരും, പി.ടി സെവൻ ടീമിലെ അംഗങ്ങളും അടക്കം അപേക്ഷകരായി എത്തിയിട്ടുണ്ട്.
ആനപ്പുറം കയറുക, ആനയെ നടത്തിക്കുക, നെറ്റിപ്പട്ടം കെട്ടുക, ആനയെ തേയ്ക്കുന്ന ചകിരി ചെത്തി തയാറാക്കുക, മരം കയറുക തുടങ്ങിയവയായിരുന്നു പ്രാക്ടിക്കൽ പരീക്ഷയിലെ പ്രധാന ഇനങ്ങൾ.ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലാണ് പ്രാക്ടിക്കൽ. ദേവദാസ്, ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ കൊമ്പന്മാരെ നിർത്തയാണ് പ്രാക്ടിക്കൽ നടത്തിയത്.
Discussion about this post