ന്യൂഡൽഹി; പുതിയ പാർലമെന്റിൽ ധർമ്മത്തിന്റെ ചെങ്കോൽ സ്ഥാപിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ വികാരഭരിതമായ വാക്കുകൾ. പാർലമെന്റ് രാജ്യത്തിന് സമർപ്പിച്ചതോടെ തന്റെ മനസും ഹൃദയവും അഭിമാനത്താൽ നിറയുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഉദ്ഘാടന ചടങ്ങിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്റെ സന്തോഷം രാജ്യത്തെ ജനങ്ങളുമായി പങ്കുവെച്ചത്.
വികാരഭരിതമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഈ ചരിത്ര നിർമിതി ഒരു പക്ഷെ ശാക്തീകരണത്തിന്റെ തൊട്ടിലായി മാറും. സ്വപ്നങ്ങൾക്ക് തീപിടിപ്പിക്കുകയും അതിനെ പരിപോഷിപ്പിച്ച് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഒരു പക്ഷെ അത് നമ്മുടെ വലിയ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് ചലിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു.
രാവിലെ നടന്ന ചെങ്കോൽ സ്ഥാപിക്കുന്നത് ഉൾപ്പെടെയുളള ചടങ്ങുകളുടെ ഏതാനും ചിത്രങ്ങൾ സഹിതമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. സർവ്വ ധർമ്മ പ്രാർത്ഥനയും പാർലമെന്റ് നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികളെ ആദരിക്കുന്നതും ഉൾപ്പെടെയുളള ചടങ്ങുകളാണ് രാവിലെ നടന്നത്.
നിലവിളക്ക് കൊളുത്തി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി അവിടെ ഫലകവും അനാശ്ചാദനം ചെയ്തിരുന്നു. ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടം നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ട്വിറ്ററിലൂടെ തന്റെ സന്തോഷം നരേന്ദ്രമോദി പങ്കുവെച്ചത്.
Discussion about this post