തിരുവനന്തപുരം: വിവാഹിതരെയും പ്രായപൂർത്തി കഴിഞ്ഞവരെയും കമ്മിറ്റിയിൽ നിന്ന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു ഭാരവാഹികൾ തമ്മിൽ കയ്യാങ്കളി. കെപിസിസി ആസ്ഥാനത്ത് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ ആയിരുന്നു നേതാക്കൾ ചേരിതിരിഞ്ഞ് അടി കൂടിയത്.
പ്രായപരിധി കഴിഞ്ഞ പത്ത് പേരിലധികം സംസ്ഥാന സമിതിയിൽ ഉണ്ട്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചതിന് പിന്നാലെ ഇത് വിവാദമായിരുന്നു. സംഭവം വാർത്തയായതിനെ തുടർന്ന് ചിലർ രാജിവെച്ചു. എന്നാൽ ചിലർ ഇതിന് തയ്യാറായില്ല.
സംസ്ഥാന കമ്മിറ്റിയിൽ എഐ ഗ്രൂപ്പുകാരാണ് പ്രായ പരിധി കഴിഞ്ഞവരെയും വിവാഹിതരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുളള വിഭാഗം ഇതിനെ എതിർക്കുകയായിരുന്നു. തർക്കം മൂത്തതോടെയാണ് ഇരു കൂട്ടരും തമ്മിലടി തുടങ്ങിയത്.
Discussion about this post