ലക്‌നൗ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ ഗർഭിണിയായ 24 കാരി വിഷം ഉള്ളിൽ ചെന്നു മരിച്ചു. സീമ ഗൗതം എന്ന യുവതിയാണ് മരിച്ചത്. ഇസ്ലാം മതം സ്വീകരിക്കാനിയ യുവതിയുടെ പങ്കാളിയിൽ നിന്ന് നിരന്തരമായി സമ്മർദ്ദവും ഭീഷണിയും ഉണ്ടായിരുന്നു. സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചു.
യുവതിയുടെ മരണത്തിന് പിന്നാലെ പങ്കാളിയും സുഹൃത്തും ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞുവെന്നും കുടുംബം പറഞ്ഞു. ഇവരുടെ പങ്കാളിയായ നവേദാണ് സീമയെ ലഖീംപൂർ ഖേരിയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. നവേദിന്റെ സുഹൃത്തായ ഫർഹാനും ആശുപത്രിയിലുണ്ടായിരുന്നു. എന്നാൽ സീമ മരിച്ചുവെന്ന് അറിഞ്ഞതോടെ നവേദും ഫർഹാനും ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടി കസ്റ്റഡിയിലെടുത്തു. സീമയുടെ സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്തു.നവേദ്, ഫർഹാൻ, മുസ്താഖിം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുസ്താഖിനെ ഇരുവരെ കണ്ടെത്തിയിട്ടില്ല.കഴിഞ്ഞ ഒന്നരക്കൊല്ലമായി ലിവ് ഇൻ റിലേഷനിലായിരുന്നു സീമയും നവേദും. എന്നാൽ ഇയാൾ നിരന്തം യുവതിയെ മതം മാറാൻ നിർബന്ധിക്കുകയും ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്തിരുന്നു. ഇതിൽ ഏറെ മനോവിഷമത്തിലായിരുന്നു യുവതി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നവേദും ഫർഹാനും ചേർന്ന് സീമയെ ആശുപത്രിയിൽ എത്തിച്ചത്. സോയ സിദ്ദീഖി എന്ന പേരിലാണ് ഇരുവരും സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post