Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവുമായി അമ്മ നടന്നത് 10 കിലോമീറ്റർ; സ്റ്റാലിൻ സർക്കാരിനെതിരെ അണ്ണാമലൈ; കുട്ടിയുടെ മരണത്തിൽ സർക്കാർ പൂർണ ഉത്തരവാദിയെന്ന് ബിജെപി അദ്ധ്യക്ഷൻ

by Brave India Desk
May 29, 2023, 03:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വെല്ലൂർ: പാമ്പുകടിയേറ്റ് മരിച്ച ഒന്നര വയസുകാരി മകളുടെ മൃതദേഹവും കൈയ്യിലെടുത്ത് അമ്മ നടന്നത് പത്ത് കിലോമീറ്ററുകൾ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കുട്ടിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിന്റെ ശോച്യാവസ്ഥമൂലം ഇവരെ പകുതി വഴിയിൽ ഇറക്കി വിടുകയായിരുന്നു.

വെല്ലൂർ അള്ളേരി മലയോര ഗ്രാമത്തിലെ വിജയ്, പ്രിയ ദമ്പതികളുടെ മകൾ ധനുഷ്‌കയാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് വിജയ്. വെളളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ധനുഷ്‌കയ്ക്ക് പാമ്പു കടിയേറ്റത്. സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ പെട്ടന്ന് ആശുപത്രിയിലെത്തിക്കാനായില്ല. അതുകൊണ്ടു തന്നെ കൃത്യ സമയത്ത് ചികിത്സ നൽകാനും ആയില്ല.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ധനുഷ്‌ക മരിച്ചിരുന്നു. ശരിയായ റോഡ് സംവിധാനങ്ങൾ ഇല്ലാതെ പോയതുകൊണ്ട് ഒരു പിഞ്ചുകുട്ടി മരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. അതിലും ദാരുണമാണ് അവളുടെ ശവശരീരവുമായി ആ മാതാപിതാക്കൾക്ക് കിലോമീറ്ററുകൾ നടക്കേണ്ടി വന്ന സംഭവമെന്നും അണ്ണാമലെ ചൂണ്ടിക്കാട്ടി.

ആംബുലൻസ് എത്തുന്ന സ്ഥലം വരെ എത്തിയ ഇവരെ പിന്നീട് നാട്ടുകാരായ യുവാക്കൾ ബൈക്കുകളിലായി ഗ്രാമത്തിന് അടുത്ത് വരെ എത്തിച്ചു. ബൈക്കും സഞ്ചരിക്കാൻ സാധിക്കാത്ത വഴിയിലെത്തിയതോടെ കുഞ്ഞിന്റെ മൃതദേഹവും കൈയ്യിലേന്തി ഒപ്പമുണ്ടായിരുന്ന സ്ത്രീയ്‌ക്കൊപ്പം അമ്മ മല കയറുകയായിരുന്നു.

കുട്ടിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദി തമിഴ്‌നാട് സർക്കാരാണെന്ന് അണ്ണാമലൈ പറഞ്ഞു. ഉൾപ്രദേശങ്ങളിലും മലയോര മേഖലയിലും ഉൾപ്പെടെ സഞ്ചാരയോഗ്യമായ റോഡുകൾ നിർമിക്കാൻ സർക്കാർ തയ്യാറാകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫണ്ടിൽ മലയോര മേഖലകളിലും ഉൾപ്രദേശങ്ങളിലും റോഡുകൾ നിർമിക്കാൻ നിരവധി പദ്ധതികൾ ഉണ്ടെന്നും എന്നിട്ടും റോഡുകൾ ശരിയാക്കുന്നില്ലെങ്കിൽ ആരാണ് ഉത്തരവാദിയെന്നും സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ ചോദിച്ചു.

Tags: Alleri Hill villageVellore districtdeathvelloreK.AnnamalaiGirl snake bite
Share20
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies