കൊച്ചി:ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികളെ എംഎല്‍എമാരും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാം. അന്വേഷണം അട്ടിമറിക്കപ്പെടുന്നു. രാഹുലിലും രശ്മിയിലും മാത്രമായി അന്വേഷണം ഒതുക്കി നിര്‍ത്താനാണ് ശ്രമം നടക്കുന്നത്. പല തെളിവുകളുടെ തന്റെ കൈവശമുണ്ട്. അന്വേഷണത്തിന്റെ ഗതിയറിയഞ്ഞ് ഇക്കാര്യത്തില്‍ നിലപാടെടുക്കും. ബെംഗളൂരുവില്‍ നിന്നും നിരവധിപ്പെണ്കുട്ടികളെ കേരളത്തിലെത്തിച്ചിട്ടുണ്ട്. രാവിലെയുള്ള വിമാനത്തില്‍ കൊണ്ടുവന്ന് ഉപയോഗം കഴിഞ്ഞ് വൈകുന്നേരം തന്നെ തിരികെയെത്തിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
ചുംബനസമരത്തിന്റെ തുടക്കം മുതല്‍ ബിജെപി ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ്. ചുംബനസമരത്തെ പിന്തുണക്കുന്നവര്‍ ഇപ്പോള്‍ ചുംബനസമരം പലതിനും മറയായി ഉപയോഗിക്കപ്പെട്ടു എന്ന ആരോപണത്തിന് മറുപടി പറയാന്‍ തയ്യാറാവണമെന്നും രാജേഷ് പറഞ്ഞു.
Discussion about this post