ആലപ്പുഴ : ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി അപകടം. സന്ദർശകരുമായുളള യാത്രയ്ക്കിടെയാണ് ബോട്ട് വെള്ളത്തിൽ മുങ്ങിയത്. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലേക്ക് മാറ്റുകയായിരുന്നു.
അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റിലാക്സിങ് കേരള എന്ന ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെളളം കയറിയതാണെന്നാണ് വിവരം. മണൽ തിട്ടയിലിടിച്ച് അടിപ്പല ഇളകിയതാകാനാണ് സാധ്യത. ബോട്ടിന്റെ പഴക്കം അപകടത്തിന് കാരണമായെന്നും പോലീസ് വ്യക്തമാക്കി.












