ബംഗലൂരു; കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം അടിയന്തിര ലാൻഡിങ് നടത്തി. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ടസീറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും നിസാര പരിക്കുകളോടെ സുരക്ഷിതമായി പുറത്തെടുത്തു. ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. റെഡ് ബേർഡ് ഫളൈയിങ് ട്രെയിനിങ് ഓർഗനൈസേഷന്റെ പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്.
ടെക്നാം പി 2009 എയർക്രാഫ്റ്റ് ആണ് തകരാറിലായതെന്ന് സ്ഥാപനം അറിയിച്ചു. ബെലഗാവി വിമാനത്താവളത്തിന്റെ ഒരു നോട്ടിക്കൽ മൈൽ അകലെ കൃഷിയിടത്ത് എമർജൻസി ലാൻഡിംഗിന് ശ്രമിക്കുകയായിരുന്നു. എൻജിൻ പ്രവർത്തനം തകരാറിലാകുകയും ലാൻഡിങ് ഗിയർ പ്രവർത്തന രഹിതമാകുകയുമായിരുന്നുവെന്ന് സംശയിക്കുന്നതായി വ്യോമയാന മന്ത്രാലയം പറഞ്ഞു.
ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ഭാഗങ്ങൾക്ക് നിലത്തിടിച്ചും മറ്റും കേടുപാടുണ്ടായിട്ടുണ്ട്.
Discussion about this post