ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഒലിച്ച് പോയതോടെ 300 യാത്രക്കാർ വഴിയിൽ കുടുങ്ങി. ലഖൻപൂരിനടുത്തുള്ള ലിപുലേഖ് തവാഘട്ട് റോഡ് ആണ് കൂറ്റൻ പാറ വീണ് തകർന്നത്. മേഖലയിൽ 100 മീറ്റർ ദൂരത്തിൽ റോഡ് ഒലിച്ചുപോയി. ഇതോടെ യാത്രക്കാർ ധാർചുലയിലും ഗുഞ്ചിയിലുമായി കുടുങ്ങുകയായിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ ഭൂരിഭാഗം ജില്ലകളിൽ കനത്ത പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രകൾ ഒഴിവാക്കി തീർത്ഥാടകർ സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, സുരക്ഷിതമായ ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം, കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്ത്.
യമുനോത്രി, ഗംഗോത്രി യാത്രയ്ക്കായി എത്തുന്ന എല്ലാ ഭക്തജനങ്ങളും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം യാത്രകൾ ആസൂത്രണം ചെയ്യണമെന്നും അധികൃതർ അറിയിച്ചുണ്ട്. കനത്ത മഴയ്ക്കുള്ള സാദ്ധ്യതയുള്ളതിനാൽ ഇതിന് അനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post