മുംബൈ : മുംബൈയിലെ സ്ട്രീറ്റുകളിലൂടെ യാത്ര ചെയ്യുന്ന ജപ്പാൻ അംബാസഡർ ഹിരോഷി സുസൂക്കിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബുള്ളറ്റ് ട്രെയിനുകളിൽ മാത്രം സഞ്ചരിച്ച ശീലമുള്ള ജപ്പാൻ അംബാസഡർ കഴിഞ്ഞ ദിവസം സാധാരണ മുംബൈക്കാരനെപ്പോലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തു, സ്ട്രീറ്റിൽ പോയി സാധനങ്ങൾ വാങ്ങി.
”ഞാൻ മുംബൈയിലാണ്” എന്ന കുറിപ്പോടെ ലോക്കൽ ട്രെയിനിന്റെ വാതിലിന് സമീപം നിൽക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. മറ്റൊരു ട്വീറ്റിൽ 100 രൂപ വിലയിട്ടിരിക്കുന്ന ഒരു വെള്ള ഷർട്ടിന് സമീപം അദ്ദേഹം നിൽക്കുന്നത് കാണാം. ” എന്തൊരു വിലപേശലാണ്, ഞാനിത് വാങ്ങണോ?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
എന്തായാലും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരിക്കൽ ബുള്ളറ്റ് ട്രെയിനിനെയും അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയും പ്രശംസിച്ച ജപ്പാൻ ഉദ്യോഗസ്ഥനാണ് ഇന്ന് മുംബൈയിലെ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുന്നത് എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Discussion about this post