Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

by Brave India Desk
Jun 2, 2023, 09:38 pm IST
in International, Health
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായകമായ കണ്ടെത്തലുമായി അമേരിക്കയിലേയും ബ്രിട്ടനിലേയും ഗവേഷകർ. അർബുദ രോഗം വർഷങ്ങൾക്ക് മുൻപേ കണ്ടെത്താനാകുന്ന നൂതനമായ ഒരു രക്ത പരിശോധനയാണ് കാലിഫോർണിയയിലെ ഗ്രെയിൽ ബയോ  കമ്പനിയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള ആശുപത്രികളിൽ നടത്തിയ ആദ്യ ഘട്ട പരീക്ഷണം വൻ വിജയമാണെന്ന്  അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഗല്ലേരി പരിശോധന (Galleri test) എന്നാണ് ഈ പുതിയ രക്ത പരിശോധനയുടെ പേര്.  രോഗിയിൽ നിന്ന് അൽപ്പം രക്തം ഏത് ചെറിയ ക്ലിനിക്കിൽ വച്ചും   ശേഖരിക്കാവുന്നതാണ്. അങ്ങനെ കുത്തിയെടുക്കുന്ന ഒരൽപ്പം രക്തം ലബോറട്ടറിയിലയച്ച് പരിശോധിക്കുന്നത് വഴി അൻപതോളം അർബുദങ്ങൾ വളരെ തുടക്കത്തിൽ തന്നെ വേർതിരിച്ചറിയാനാകും എന്നാണ് ഈ പരിശോധനയുടെ പ്രത്യേകത.

Stories you may like

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഇറാഖിൽ വിവാഹസത്കാരത്തിനിടെ ഹാളിൽ തീപിടുത്തം; നൂറിലധികം പേർക്ക് ദാരുണാന്ത്യം

ശരീരത്തിലെ ഏത് ഭാഗത്തുള്ള എത്ര ചെറിയ കാൻസർ ആയാലും അതിൽ നിന്ന് വളരെ ചെറിയ അളവിൽ ജനിതക കഷണങ്ങൾ രക്തത്തിലൂടെ പുറത്ത് വരാറുണ്ട്. ഈ ജനിതക കഷണങ്ങൾ (Abnormal DNA fragments) അളവിൽ വളരെ കുറവായതിനാൽ മുൻപ് രക്ത പരിശോധന കൊണ്ട് കണ്ടെത്താനാകുമായിരുന്നില്ല. എന്നാൽ ഈ അർബുദ DNA കഷണങ്ങളെ കണ്ടെത്താൻ ഗല്ലേരി പരിശോധന വഴി കഴിയും.

ഈ രക്തപരിശോധനയിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയ 75% ആൾക്കാരിലും മറ്റ് പരിശോധനകൾ നടത്തി നോക്കിയപ്പോൾ അതാത് അവയവങ്ങളിൽ അർബുദ രോഗത്തിൻ്റെ തുടക്കം കണ്ടെത്താനായി.എന്നാൽ മറ്റ് പരിശോധനകളിൽ അർബുദം കണ്ടെത്തിയ 2.5% രോഗികൾക്ക് ഗല്ലേരി രക്ത പരിശോധനയിൽ രോഗം കണ്ടെത്താനായില്ല.

എന്നാലും 75% പേർക്കും രോഗംകണ്ടെത്താനായത് വലിയ മുന്നേറ്റമായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മാത്രവുമല്ല ഈ രക്ത പരിശോധന വഴി 85% രോഗികളിലും ഏത് അവയവത്തിലാണ് അർബുദ ബാധയെന്ന് കൃത്യമായി കണ്ടെത്താനും സാധിച്ചു.  നേരത്തേ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാവുന്ന അർബുദങ്ങൾ ഈ രക്ത പരിശോധന നിലവിൽ വരുന്നതോടെ വൈദ്യശാസ്ത്രത്തിൻ്റെ കൈപ്പിടിയിലൊതുങ്ങും.

“85% രോഗികളിലേയും അർബുദ ബാധ എവിടെയാണെന്ന് ഒരു ചെറിയ രക്ത പരിശോധന നടത്തിയാൽ മനസ്സിലാവും. മുന്നിലിരിക്കുന്ന രോഗികൾക്ക് എന്തൊക്കെ പരിശോധനകൾ നടത്തിയാലാണ് രോഗനിർണ്ണയം ചെയ്യാനാവുക എന്ന് ഡോക്ടർമാർക്ക് ഇനി സംശയിക്കേണ്ടതില്ല. പ്രധാന ഗവേഷകൻ പ്രൊഫസർ മാർക് മിഡിൽടൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലക്ഷക്കണക്കിനാൾക്കാരാണ് രോഗനിർണ്ണയത്തിനായുള്ള സ്കാനുകളും ബയോപ്സികൾക്കുമായി കാത്തിരിക്കുന്നത്. ഈ പരിശോധന നടപ്പിലാകുന്നതോടെ രോഗനിർണ്ണയം അതിവേഗത്തിലാകും, അദ്ദേഹം അറിയിച്ചു.

“രോഗം നേരത്തേ കണ്ടെത്തുക എന്നതാണ് കാൻസർ ചികിത്സയിലെ പരമപ്രധാനമായ കാര്യം. ഈ പരിശോധന നിലവിൽ വരുന്നതോടെ ലക്ഷക്കണക്കിനാൾക്കാർക്ക് കൃത്യമായ ചികിത്സ നൽകി രോഗം പൂർണ്ണമായും ഭേദമാക്കാൻ കഴിയും”. ബ്രിട്ടീഷ് സർക്കാരിൻ്റെ കാൻസർ ചികിത്സയുടെ നാഷണൽ ഡയറക്ടർ പ്രൊഫസർ പീറ്റർ ജോൺസൻ പറഞ്ഞു.  2024-2025 ഓടെ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഈ രക്ത പരിശോധന വിപണിയിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നതായി ഗ്രെയിൽ ബയോ മാദ്ധ്യമങ്ങളെ അറിയിച്ചു.

Tags: multi cancer blodd test
Share19TweetSendShare

Discussion about this post

Latest stories from this section

ട്രൂഡോയുടെ എടുത്തുചാട്ടത്തിനേറ്റ കനത്ത തിരിച്ചടി; കാനഡ പാർലമെന്റ് സ്പീക്കർ രാജി വച്ചു

ട്രൂഡോയുടെ എടുത്തുചാട്ടത്തിനേറ്റ കനത്ത തിരിച്ചടി; കാനഡ പാർലമെന്റ് സ്പീക്കർ രാജി വച്ചു

ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറി; വ്യാപാരം അടക്കമുള്ള പരസ്പരബന്ധം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു : ചൈനീസ് പ്രതിനിധി മാ ജിയ

ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറി; വ്യാപാരം അടക്കമുള്ള പരസ്പരബന്ധം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു : ചൈനീസ് പ്രതിനിധി മാ ജിയ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനത്തില്‍ കൊക്കെയ്നുമായി; രണ്ട് ദിവസം മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി

ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനത്തില്‍ കൊക്കെയ്നുമായി; രണ്ട് ദിവസം മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി

Next Post
മറുനാടൻ ഓഫീസ് പൂട്ടിക്കാൻ  ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

മറുനാടൻ ഓഫീസ് പൂട്ടിക്കാൻ ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

Latest News

ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടു; വീണ്ടും അജ്ഞാതർ?

ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുത്; കനേഡിയൻ സർക്കാരിന് മുന്നിൽ ആവശ്യവുമായി ഹിന്ദു ഫോറം

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

മലപ്പുറം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല; അതിനാൽ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് വേണം; ഹൈക്കോടതിയിൽ ഹർജിയുമായി തിരൂർ സ്വദേശി

കേരളത്തിന് വീണ്ടും ലോട്ടറി; മൂന്നാമത്തെ വന്ദേഭാരത് കൊച്ചുവേളിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies