മുംബൈ : വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭാര്യയെ കാമുകനോടൊപ്പം പോകാൻ സഹായിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ സത്താറയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് പ്രിയങ്കകുമാരി ഭർത്താവ് സനോജ് കുമാറിനോട് തുറന്നുപറയുകയായിരുന്നു. തുടർന്നാണ് കാമുകനോടൊപ്പം പോകാൻ ഭർത്താവ് അനുവാദം നൽകിയത്.
മെയ് 10 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം ഭാര്യ സന്തുഷ്ടയല്ലെന്ന സനോജിന് മനസിലായി. തുടർന്ന് ചോദിച്ചപ്പോൾ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഇതിന് സമ്മതിച്ചത് എന്നും ഇവർ പറഞ്ഞു. പ്രിയങ്കകുമാരിയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, അവരെ കാമുകനോടൊപ്പം പറഞ്ഞുവിട്ടു.
എന്നാൽ ഇരുവരെയും പിടികൂടി നാട്ടുകാർ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെയും വീട്ടുകാരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും തനിക്ക് എതിർപ്പില്ലെന്നും സനോജ് പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post