ഇടുക്കി: കമ്പത്ത് നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കടുവാസങ്കേതത്തിലെന്ന് സൂചന. ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. കുങ്കിയാനകളുടെ സാഹയത്തോടെ അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി അധികൃതർ യാത്ര ആരംഭിച്ചു.
കമ്പത്ത് നിന്നും 45 കിലോ മീറ്ററിന് അപ്പുറമാണ് കടുവാ സങ്കേതം. ഇവിടെ ആനയ്ക്ക് സുഖമായി വസിക്കുന്നതിനുള്ള സാഹചര്യം ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ ആന ഇവിടെ തന്നെ ശാന്തനായി തുടരും. മയക്കുവെടിയേറ്റ ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് അരിക്കൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം ആന ഇന്നലെ കമ്പത്തെ ജനവാസ മേഖലയിൽ എത്തിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. കഴിഞ്ഞ ആഴ്ച ജനവാസ മേഖലയിൽ ഇറങ്ങി ഭതി പടർത്തിയ ആനയെ മയക്കുവെടി വയ്ക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു.
Discussion about this post