എറണാകുളം: മകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് ശ്രദ്ധയുടെ പിതാവ് പി.പി സതീഷ്. ഇതിൽ വലിയ നിരാശയുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സതീഷ് വ്യക്തമാക്കി.
മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണം. മകളുടെ മരണത്തിന്റെ പൂർണ ഉത്തരവാദികൾ അമൽജ്യേതി കോളേജും അതിലെ ജീവനക്കാരുമാണ്. കുട്ടിയുടെ മനസ്സിനെ തളർത്തിയ എന്തോ കാര്യം എച്ച്ഒഡിയുടെ മുറിയിൽവച്ച് സംഭവിച്ചിട്ടുണ്ട്. അന്വേഷണം അട്ടിമറിയ്ക്കാൻ കോളേജ് ശ്രമിക്കുന്നുവെന്നും സതീഷ് ആരോപിച്ചു.
മകളുടെ മരണത്തിൽ കുറ്റം മുഴുവനും തങ്ങൾക്ക് മേൽ ചുമത്തി അന്വേഷണം വഴിതിരിച്ച് വിടാനാണ് കോളേജിന്റെ ശ്രമം. മകളുടെ മരണത്തിന് പിന്നാലെ ഇവർ ഫോൺ ഉൾപ്പെടെ പരിശോധിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയായിരുന്നു ഉണ്ടായത് എന്നും സതീഷ് പറഞ്ഞു.
കുറ്റക്കാരെ പിടികൂടുമെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ കുറ്റക്കാർ കോളേജിനുള്ളിൽ തന്നെ സുഖമായി വിലസി. എന്നിട്ടും നടപടിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ല. അന്വേഷണത്തിൽ പ്രാരംഭം മുതൽ വലിയ വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഹോസ്റ്റലിലെയും എച്ച് ഒഡിയുടെ മുറിയിലെയും ക്യാമറകൾ പരിശോധിക്കുന്നതിൽ പോലീസ് വീഴ്ചവരുത്തി. തുടക്കം മുതൽ മാനേജ്‌മെന്റിനെ രക്ഷിക്കുന്ന നീക്കമാണ് നടത്തിയത് എന്നും സതീഷ് വ്യക്തമാക്കി.
Discussion about this post