ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം തന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണെന്ന് നവജ്യോത് സിംഗ് സിദ്ധുവിന്റെ ഭാര്യ നവജ്യോത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നവജ്യോത് സിംഗ് സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആഗ്രഹം. എന്നാൽ സിദ്ധു പാർട്ടിയെ ചതിക്കാൻ തയ്യാറായിരുന്നില്ലെന്നും നവജ്യോത് കൗർ പറഞ്ഞു. ഭഗവന്ത് മന്നും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വാക്പോരിനിടെയായിരുന്നു നവജ്യോത് കൗറിന്റെ പ്രസ്താവന.
”മുഖ്യമന്ത്രി ഭഗവന്ത് മൻ, നിങ്ങളുടെ ട്രഷർ ഹണ്ടിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഞാൻ ഇന്ന് തുറക്കട്ടെ. ഇന്ന് നിങ്ങൾ ഇരിക്കുന്ന കസേര നിങ്ങളുടെ സഹോദരൻ നവജ്യോത് സിദ്ധു നിങ്ങൾക്ക് സമ്മാനിച്ചതാണെന്ന് അറിയണം. പഞ്ചാബിനെ നവ്ജ്യോത് നയിക്കണമെന്ന് നിങ്ങളുടെ ഏറ്റവും മുതിർന്ന നേതാവ് ആഗ്രഹിച്ചിരുന്നു” നവജ്യോത് കൗർ കുറിച്ചു.
പഞ്ചാബിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സിദ്ധുവിനെ നിരവധി തവണ സമീപിച്ചിരുന്നു. എന്നാൽ ഒരു സംഘർഷം ഒഴിവാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്ന് നവജ്യോത് കൗർ പറഞ്ഞു.
‘നിങ്ങൾ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ അവൻ നിങ്ങളെ പിന്തുണയ്ക്കും. എന്നാൽ നിങ്ങൾ വ്യതിചലിക്കുന്ന നിമിഷം അവൻ നിങ്ങളെ ഇടംവലം പിന്തുടരും. സുവർണ്ണ പഞ്ചാബ് ആണ് അദ്ദേഹത്തിന്റെ സ്വപ്‌നം, 24 മണിക്കൂറും അദ്ദേഹം ആ സ്വപ്‌നത്തിൽ ജീവിക്കുന്നു,” കൗർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
വിജിലൻസ് വകുപ്പിന്റെ നിരീക്ഷണത്തിലുള്ള പഞ്ചാബ് ദിനപത്രത്തിന്റെ എഡിറ്ററെ പിന്തുണച്ച് ജലന്ധറിൽ ഒത്തുകൂടിയതിന് പ്രതിപക്ഷ പാർട്ടികളെ ‘ഒരേ തുണിയിൽ നിന്ന് വെട്ടിമാറ്റിയ കഷ്ണങ്ങൾ’ എന്ന് വിളിച്ച് ഭഗവന്ത് മൻ അധിക്ഷേപിച്ചിരുന്നു.
Discussion about this post