റാഞ്ചി: ഝാർഖണ്ഡിൽ മതപരിവർത്തനത്തിനായുള്ള കാമുകന്റെ നിർബന്ധം സഹിക്കവയ്യാതെ ഹിന്ദു പെൺകുട്ടി ജീവനൊടുക്കി. ഖല്ലാരി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 22 കാരനായ ഗോലു അൻസാരിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് അൻസാരിയുമായി പെൺകുട്ടി അടുപ്പത്തിലാകുന്നത്. ഹിന്ദു പേരിൽ പെൺകുട്ടിയുമായി പരിചയത്തിലായ അൻസാരി പിന്നീട് പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. തുടർന്ന് അൻസാരി പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇവർ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ അൻസാരി ഫോണിൽ പെൺകുട്ടി അറിയാതെ പകർത്തുകയും ചെയ്തിരുന്നു. അടുത്തുള്ള ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയെ അൻസാരി വിവാഹം ചെയ്തിരുന്നുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നുണ്ട്.
വിവാഹ ശേഷം അൻസാരി പെൺകുട്ടിയോട് മതം മാറാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഇയാൾ താൻ മുസ്ലീമാണെന്ന് വെളിപ്പെടുത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ മതം മാറാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്താൻ ആരംഭിക്കുകയും ചെയ്തു. സമ്മർദ്ദം സഹിക്കവയ്യാതായതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ 31 നായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. പിന്നീട് മരണത്തിന് പിന്നിൽ അൻസാരിയാണെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വരികയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ ആത്മഹത്യ അൻസാരിയുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വ്യക്തമായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post