ചെന്നൈ : തന്റെ ഭാര്യയെ നിരവധി പേർ ചേർന്ന് ആക്രമിച്ചുവെന്ന് പറയുന്ന ഹവീൽദാർ പ്രഭാകരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയരുന്നു. അക്രമികൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി വലിച്ചിഴച്ചുവെന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ സംഭവത്തെക്കുറിച്ച് ഭാര്യ പറഞ്ഞ സംഭവങ്ങളാണ് പുറത്തുവരുന്നത്.
തന്നെ 40 പേർ ചേർന്ന് ഉപദ്രവിച്ചുവെന്നാണ് ഹവീൽദാർ പ്രഭാകരന്റെ ഭാര്യ കീർത്തി(28) പറഞ്ഞത്. ജൂൺ 10 ന് നിരവധി പേർ കടയിലേക്ക് കയറിവന്ന് അവിടെ നിന്ന് ഒഴിയാൻ പറയുകയായിരുന്നു. തുടർന്ന് ഇവരെ കടയിൽ നിന്ന് വലിച്ച് പുറത്തട്ട് ആക്രമിച്ചു. നെഞ്ചിലും അടിവയറ്റിലും ചവിട്ടി. കെട്ടുതാലി വലിച്ച് പൊട്ടിച്ചു. ഫോണും തട്ടിയെടുത്താണ് അവർ പോയത് എന്ന് യുവതി പരാതിപ്പെട്ടു.
ആക്രമണത്തെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്നും ശ്വാസമെടുക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ഇവർ പറഞ്ഞു. പാൽക്കര സെൽവരാജ്, മകൻ ഹരിഹരൻ, ജയഗോപി, ആർ വി ശേഖർ, കാർത്തി, മണി, ആറ്റുകര ശങ്കർ, പിച്ചാണ്ടി എന്നിവരാണ് ആക്രമിച്ചത് എന്ന് യുവതി വെളിപ്പെടുത്തി. എന്നാൽ പോലീസ് പ്രതികൾക്ക് കൂട്ടുനിൽക്കുകയാണെന്നും കീർത്തി ആരോപിച്ചു.
പ്രഭാകരന്റെ ഭാര്യാ പിതാവിന് രാമു എന്നയാളുടെ അച്ഛൻ പാട്ടത്തിന് കൊടുത്ത കടയാണത്. എന്നാൽ അച്ഛൻ മരിച്ചതോടെ കട തിരികെ വേണമെന്ന ആവശ്യവുമായി രാമു ഇവരെ സമീപിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രഭാകരന്റെ ഭാര്യയുടെ സഹോദന്മാരോടാണ് രാമു ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഇവർ രാമുവിനെ ആക്രമിച്ചു. കീർത്തിയും അമ്മയും കടയിലായിരുന്നതിനാൽ അവർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും പോലീസ് പറയുന്നുണ്ട്. പ്രഭാകരന്റെ ആരോപണങ്ങളും പോലീസ് നിഷേധിക്കുകയാണ്.
Discussion about this post