ബീജിംഗ്: 13 വയസ്സുകാരി മൊബൈൽ ഗെയിം കളിച്ച് കളഞ്ഞത് 52 ലക്ഷത്തോളം രൂപ. ചൈനയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നുള്ള പണമാണ് നഷ്ടമായത്. നാലരലക്ഷക്കോളം യുവാൻ അതായത് ഏകദേശം 52 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. മൊബൈൽ ഗെയിമുകളോട് ആസക്തി വർധിച്ച കുട്ടി അമ്മയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് കളിച്ചിരുന്നത്. അഞ്ച് മാസം കൊണ്ടാണ് അക്കൗണ്ടിൽ നിന്ന് ഇത്രയും പണം നഷ്ടമായത്.
സ്‌കൂളിൽ വച്ചും കുട്ടി അമിതമായി മൊബൈൽ ഉപയോഗിക്കുന്ന കാര്യം ടീച്ചറാണ് കുട്ടിയുടെ അമ്മയെ വിളിച്ച് അറിയിക്കുന്നത്. പിന്നാലെ കുട്ടി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഗെയിം കളിക്കുന്നുണ്ടെന്നും അറിഞ്ഞു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും അഞ്ച് രൂപയ്ക്ക് തുല്യമായ തുക മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്.
ഇടപാടുകൾ സംബന്ധിച്ചുള്ള സന്ദേശം അമ്മയുടെ ഫോണിലേക്ക് തുടർച്ചയായി എത്തിയിരുന്നെങ്കിലും പെൺകുട്ടി ഇതെല്ലാം ഡിലീറ്റ് ചെയ്ത് കളയുമായിരുന്നു. അതിനാൽ പണം പോകുന്നത് അമ്മ അറിഞ്ഞതുമില്ല. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ആസക്തിയുള്ള രാജ്യമായാണ് ചൈന കണക്കാക്കപ്പെടുന്നത്.
Discussion about this post