Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി വിജയൻ ചരിത്രപുരുഷനെന്ന് എംവി നികേഷ് കുമാർ; വികസന മന്ത്രത്തിലൂടെ ‘ലോക’ത്തിന് ബദൽമാതൃക സമ്മാനിച്ചുവെന്നും അവതാരകൻ; ടൈംസ് സ്‌ക്വയർ വേദിയിൽ തളളിന്റെ ലോകസമ്മേളനം

by Brave India Desk
Jun 12, 2023, 12:56 pm IST
in Kerala, USA, UK, Gulf
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം തുടർച്ചയായി 2500 ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ‘ചരിത്ര പുരുഷൻ’ ആണ് പിണറായി വിജയനെന്ന് എംവി നികേഷ് കുമാർ. സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ലോക കേരളസഭ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ടൈംസ് സ്‌ക്വയറിൽ നടത്തിയ പൊതുസമ്മേളനത്തിലെ അവതാരകൻ നികേഷ് കുമാർ ആയിരുന്നു. വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെയായിരുന്നു നികേഷിന്റെ പരാമർശം.

നേരത്തെ മുഖ്യമന്ത്രിയെ പ്രസംഗത്തിനായി വേദിയിലേക്ക് ക്ഷണിക്കുമ്പോഴും ആലങ്കാരികമായി എംവി നികേഷ് കുമാർ അദ്ദേഹത്തെ വാനോളം പുകഴ്ത്തി. ‘അകം കേരള’ത്തിന്റെ വികസന പ്രക്രിയയിൽ ‘പുറം കേരള’ത്തെ പങ്കാളിയാക്കുന്ന ലോക കേരള സഭയുടെ ബുദ്ധികേന്ദ്രമെന്നും എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തുന്ന വികസന മന്ത്രത്തിലൂടെ ‘ലോക’ത്തിന് ബദൽമാതൃക സമ്മാനിച്ച ഭരണാധികാരിയെന്നും ഉൾപ്പെടെയായിരുന്നു നികേഷിന്റെ വാക്കുകൾ.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും കരുത്തനായ സംഘടനാ നേതാവിൽ നിന്ന് കേരള വികസനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മഹാമാരികളും പ്രളയങ്ങളും വെല്ലുവിളികളെ ബാധിച്ചപ്പോൾ അതിനോട് യുദ്ധം ചെയ്ത ഭരണാധികാരിയെന്നും കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പ്രവാസിയെ പങ്കാളിയാക്കുന്ന വിപ്ലവകരമായ മുന്നേറ്റം സാദ്ധ്യമാക്കുന്ന ജനനായകനെന്നും തുടങ്ങി വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതായിരുന്നു നികേഷിന്റെ വിശേഷണങ്ങൾ. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മുന്നേറ്റത്തിൽ പിണറായിയുടെ കാലം എഴുതി ചേർക്കപ്പെടുന്നത് തങ്കലിപികളിലാണെന്ന് കൂട്ടിച്ചേർക്കാനും മറന്നില്ല.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സർപ്രൈസ് കേക്ക് കട്ടിംഗും പരിപാടിയിൽ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയാണ് കേക്ക് മുറിച്ചത്.

Tags: Pinarayi Vijayanmv nikesh kumartimes squarenewyorkloka kerala sabhaKerala CM
Share14
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies