ബിജെപി നിലപാടിന് 86 ശതമാനത്തിന്റെ പിന്തുണ
ഡല്‍ഹി: താനും ഭാര്യയും രാജ്യം വിടുന്നതിനെ കുറിച്ച് ആലോചിത്തുവെന്ന നടന് അമീര്‍ ഖാന്റെ വിവാദ പ്രസ്താവന ശരിയല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യാ സര്‍വ്വേ. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അമീര്‍ഖാന്റെ പ്രസ്താവനയെ എതിര്‍ക്കുന്നവരാണ്. അതേസമയം ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന ബിജെപി നിലപാടിന് വലിയ പിന്തുണ ലഭിച്ചു.
മുസ്ലിങ്ങള്‍ക്ക് സൗഹാര്‍ദ്ദമായി താമസിക്കാന്‍ ഇന്ത്യയെ പോലെ മറ്റൊരു രാജ്യവും ഇല്ലെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ സര്‍വ്വേയില്‍ പങ്കെടുത്ത 86.5 ശതമാനം പേരും അനുകൂലിച്ചു.
22,694 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതില്‍ 19,627 പേരും ബിജെപിയെ അനുകൂലിച്ചുേ. 2,747 പേര് മാത്രമാണ് ഖാനെ പിന്തുണച്ചത്. അമീര്‍ഖാന്റെ പ്രസ്തവനയ്ക്കെതിരെ ബോളിവുഡില്‍ നിന്നു തന്നെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. വിഷയത്തില്‍ സോഷ്യല്‍ മാധ്യമങ്ങളിലും മറ്റും സജീവമായ ചര്‍ച്ച തുടരുകയാണ്. അമീര്‍ഖാനെ അടിച്ചാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് പഞ്ചാബ് ശിവസേന ഘടകം നേതാവ് പറഞ്ഞു. അതേസമയം ഇത് പാര്‍ട്ടി നിലപാടെല്ലെന്ന് ശിവസേന നേതൃത്വം അറിയിച്ചു.
Discussion about this post