ന്യൂഡൽഹി: സോഷ്യൽമീഡിയയിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ഐഎസ് ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിൽ അറസ്റ്റിലായ സയ്യിദ് മമൂർ അലി,മുഹമ്മദ് ആദിൽ ഖാൻ,മുഹമ്മദ് ഷാഹിദ് എന്നീ ഭീകരരെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്.
ആയുധങ്ങളും ISIS പ്രചാരണ സാമഗ്രികൾ, ജിഹാദി സാഹിത്യങ്ങൾ, ലഘുലേഖകൾ എന്നിവ അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും ഇവർ കൈവശം വച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി റിക്രൂട്ട്‌മെന്റിലും ഇവർ ഏർപ്പെട്ടിരുന്നു. ജബൽപൂരിൽ അക്രമം സൃഷ്ടിക്കാൻ പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനുള്ള നീക്കത്തിലായിരുന്നു സംഘം.
അക്രമാസക്തമായ ജിഹാദ് നടത്താനും രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാനുമുള്ള ലക്ഷ്യത്തോടെ, പ്രദേശത്തെ യുവാക്കളെ സ്വാധീനിക്കുന്നതിനായി അവർ ജബൽപൂരിലെ പ്രാദേശിക മസ്ജിദുകളിൽ യോഗങ്ങളും ‘ദർസ്’ (പ്രഭാഷണം) പരിപാടികളും നടത്തി.
പരിശീലന വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ആദിൽ ഖാൻ ശ്രമിച്ചിരുന്നു. ഐസിസ് സാമഗ്രികളുടെ വലിയ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഓൺലൈൻ ചാനലുകളിൽ ഇയാൾക്ക് നിരവധി അക്കൗണ്ടുകളും പ്രൊഫൈലുകളും ഉണ്ടായിരുന്നു.
ഇതിന് പുറമെ മതപരിവർത്തനത്തിനും സംഘം ഉൾപ്പെട്ടിരുന്നു. വെടിയുണ്ടകളേക്കാളും മറ്റു ആയുധങ്ങളേക്കാളും ജിഹാദ് വ്യാപിപ്പിക്കാനായി ഭീകരർ കണക്കുകൂട്ടിയത് ലവ് ജിഹാദിലൂടെ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനായിരുന്നു. വ്യത്യസ്ത മതങ്ങളിലുള്ള നിരവധി പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാനും തലമുറകളിലുടനീളം ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാനുമാണ് സംഘം ലക്ഷ്യമിട്ടത്. അതിനായി പെൺകുട്ടികളെയും ഇവർ വലയിലാക്കിയിരുന്നു.
Discussion about this post