സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജയും അച്ഛന്റെ പാത പിന്തുടരാനൊരുങ്ങുന്നു. ‘മിൻമിനി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് ഖദീജ. സംവിധായിക ഹാലിത ഷമീം ആണ് എ.എം. സ്റ്റുഡിയോയിൽനിന്ന് ഖദീജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചത്.
”അസാധാരണ പ്രതിഭയാണ് ഖദീജ റഹ്മാൻ. മിൻമിനിക്ക് വേണ്ടി അവർക്കൊപ്പം പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഖദീജ ഒരു മികച്ച സംഗീതസംവിധായിക കൂടിയാണ്. ഇതാ ഒരു മികച്ച സംഗീതം ഒരുങ്ങുന്നു.” ഹാലിത കുറിച്ചു.
എ.ആർ. റഹ്മാന്റെ മൂത്തമകളാണ് ഖദീജ. 2010-ൽ പുറത്തിറങ്ങിയ രജനി ചിത്രം ‘എന്തിരനി’ലെ പുതിയ മനിതൻ എന്ന ഗാനം ഖദീജ ആലപിച്ചിട്ടുണ്ട്. 2021-ൽ ‘റോക്ക് എ ബൈ ബൈ’ എന്ന ഹിന്ദി ഗാനം, പൊന്നിയിൻ സെൽവൻ-2 ലെ ‘ചിന്നഞ്ചിരു നിലവേ’ എന്നീ ഗാനങ്ങളും ആലപിച്ചു.
Discussion about this post