തൃശൂർ: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. ജോബിയെയും അടുപ്പുട്ടിയിൽനിന്ന് കാണാതായ യുവതിയെയും ഫ്ളാറ്റിൽ താമസിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മേയിലാണ് ഇവർ ഒളിച്ചോടിയത്. ഭർത്താവായ വികാരിയുടെ അവിഹിതം ഭാര്യ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ വികാരിയായ ജോബി വി ജേക്കബിനെ സ്ഥാനത്ത് നിന്നും മാർത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു. കുന്നംകുളം ആർത്താറ്റ് ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ.
പിന്നാലെ ഇരുവരെയും പിടികൂടി. വീട്ടമ്മയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും കുന്നംകുളം പോലീസിൽ പരാതി നൽകി. ഇതിനെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഇരുവരെയും മുംബൈയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.
Discussion about this post