ന്യൂഡൽഹി: താലിബാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ മുസ്ലീം പ്രതിനിധി സംഘം. ഇറാനിലെ അഫ്ഗാൻ താലിബാന്റെ പ്രതിനിധിയുമായാണ് ഇന്ത്യയിൽ നിന്നുള്ള മുസ്ലീം മതപണ്ഡിതരുടെ സംഘം ചർച്ച നടത്തിയത്. ടെഹ്‌റാനിൽ വച്ചായിരുന്നു അതീവ രഹസ്യമായിട്ടുള്ള കൂടിക്കാഴ്ച. സംഘത്തിൽ ഓൾ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് മുൻ എക്‌സിക്യൂട്ടീവ് അംഗം മൗലാന സൽമാൻ നദ്വിയും ഉണ്ടായിരുന്നതായാണ് വിവരം.
താലിബാൻ ദൂതൻ മൗലവി ഫസൽ ഹഖാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുരോഹിതന്മാരുടെ പങ്കിനെ കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായാണ് വിവരം. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാരോ പുരോഹിതന്മാരോ പ്രതികരിച്ചിട്ടില്ല.
Discussion about this post