ഹൈദരാബാദ്: ഹൈടെക്‌നോളജിയിലുള്ള യുദ്ധം നേരിടുന്നതിലെ വെല്ലുവിളികൾ നേരിടാൻ പോലും ഇന്ത്യൻ വ്യോമസേന സജ്ജരായിരിക്കണമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. ഹൈദരാബാദിനടുത്തുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന കമ്പൈൻഡ് ഗ്രാജ്വേഷൻ പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കരയിലും കടലിലും വായുവിലുമുള്ള പ്രതിരോധം ശക്തമാക്കാൻ സാങ്കേതികവിദ്യ അതിവേഗം ഓരോ ഘട്ടത്തിലും ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കഴിവ് അനിവാര്യവുമാണ്. രാജ്യത്തിന്റെ പ്രതിരോധ സേനകൾ ഒരുമുിച്ച് നിന്ന് കൊണ്ടു കര,വ്യോമ,ജല അതിർത്തികൾ കാക്കുന്നത്. സായുധസേനയിലെ ഓരോ ഉദ്യോഗസ്ഥനും പ്രതിരോധ നീക്കങ്ങളെ കുറിച്ച് കൃത്യമായ വീക്ഷണം ഉണ്ടായിരിക്കണം.
റഫേൽ യുദ്ധവിമാനങ്ങളും ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തി വ്യോമസേനയുടെ ആധുനികവത്കരിച്ച് കൊണ്ട് വ്യോമസേനയുടെ പ്രവർത്തനശേഷിയെ ശക്തിപ്പെടുത്തുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Discussion about this post