ഹൈദരാബാദ്: 50,000 രൂപ കൈക്കൂലി വാങ്ങിയതിന് തെലങ്കാന സർവ്വകലാശാല വൈസ് ചാൻസലർ ഡി രവീന്ദർ ദാചെപ്പള്ളിയെ അറസ്റ്റ് ചെയ്ത് ആന്റി കറപ്ഷൻ ബ്യൂറോ. ഹൈദരാബാദിലെ ഇയാളുടെ വീട്ടിൽ വച്ച് കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. പരീക്ഷാകേന്ദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനായ ദസരി ശങ്കറിൽ നിന്നും ഇയാൾ കൈക്കൂലി വാങ്ങിയത്.
വീടിനുള്ളിലെ അലമാരയിൽ നിന്നാണ് ഈ തുക കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടുത്തിടെ തെലങ്കാന സർവ്വകലാശാല രജിസ്ട്രാറെ നിയമിക്കുന്നതിനെച്ചൊല്ലി സർവ്വകലാശാല വൈസ് ചാൻസലറും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തമ്മിൽ തർക്കമുണ്ടായിരുന്നു. കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post