ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കാൻ ഇരിക്കെ നിയമത്തെ എതിർക്കുക തന്നെ ചെയ്യുമെന്ന്ജമാഅത്തുൽ ഉലമായെ ഹിന്ദ് അദ്ധ്യക്ഷൻ അർഷാദ് മദനി. ജംഇയ്യത്തിന് വ്യക്തി നിയമങ്ങളുണ്ടെന്നും അതിൽ ഉറച്ച് നിൽക്കുകയാണെന്നും അർഷാദ് മദനി പറഞ്ഞു. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഇനി തെരുവിൽ ഇറങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 1,300 വർഷമായി ഞങ്ങളുടെ ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്. അതിൽ ഉറച്ചുനിൽക്കും. എന്നാൽ, ഏകീകൃത സിവിൽകോഡിനെതിരെ പ്രതിഷേധിക്കാനായി തെരുവിലിറങ്ങാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഒരു സർക്കാരും ഇത് ചെയ്തിട്ടില്ല. അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അർഷാദ് മദനി കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും രാജ്യത്തിന് അങ്ങേയറ്റം ഹാനികരവുമാണെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) പറഞ്ഞിരുന്നു.മുസ്ലീം വ്യക്തിനിയമം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നും അതിനാൽ മാറ്റങ്ങളൊന്നും വരുത്താൻ മുസ്ലീകൾക്ക് പോലും അധികാരമില്ല. ബോർഡ് തങ്ങളുടെ നിലപാട് ആവർത്തിച്ച് പറയേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. ഈ നിയമങ്ങൾ സമൂഹത്തിൽ അരാജകത്വത്തിലേക്കും ക്രമക്കേടിലേക്കും നയിക്കും, അത് വിവേകമുള്ള ഒരു സർക്കാരിനും നടപ്പിലാക്കാൻ കഴിയില്ലെന്ന് എഐഎംപിഎൽബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21ാം നിയമ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു.മുപ്പത് ദിവസത്തിനകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കണമെന്നാണ് നിയമ കമ്മിഷന്റെ ഉത്തരവിലുള്ളത്. വിഷയത്തിൽ മുൻ കമ്മിഷൻ നൽകിയ കൺസൽട്ടേഷൻ പേപ്പറിന് മൂന്ന് വർഷത്തിലേറെ പഴക്കമുള്ള സാഹചര്യത്തിലാണിത്. മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ളതാണ് നിലവിലെ നിയമ കമ്മീഷൻ.
Discussion about this post