ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ. ചെന്നൈ കൊടുങ്ങയൂർ പോലീസാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. കൃഷ്ണ മൂർത്തിയെ പാർട്ടിയുടെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.
മന്ത്ര സെന്തിൽ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പരാമർശത്തിനിടെയാണ് ഡിഎംകെ വക്താവിന്റെ പ്രസ്താവന. സെന്തിൽ ബാലാജിയുടെ വകുപ്പ് നിൽക്കുന്നതിൽ, അമ്മയ്ക്ക് ജനിച്ച ആളാണെങ്കിൽ ഗവർണർ നിലപാട് മാറ്റൂ എന്നായിരുന്നു ആദ്യപരാമർശം. പിന്നീട് ദേശീയ വനിതാ കമ്മീഷണർ ഖുശ്ബുവിനെയും വിമർശിച്ചു. അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമർശമാണ് ഇയാൾ നടത്തിയത്. പിന്നാലെ നിറകണ്ണുകളോടെയാണ് ഖുശ്ബു മാദ്ധ്യമങ്ങളെ കണ്ടത്. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ സുരക്ഷിത താവളമായി ഡിഎംകെമാറിയെന്ന് ഖുശ്ബു ആരോപിച്ചു.
നേരത്തെയും ശിവാജിയുടെ ഭാഗത്തുനിന്നും ഇത്തരം അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട് ഗവർണർക്കെതിരെ നടത്തിയ അധിക്ഷേപത്തിൻറെ പേരിൽ ശിവാജിയെ പാർട്ടിയിൽ നിന്നും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post