കോലഞ്ചേരി:വീട്ടമ്മയെ മയക്കുമരുന്ന് നല്കി പീഢിപ്പിക്കുകയും, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പത്തനംതിട്ട മുല്ലപ്പള്ളി സ്വദേശി സൈമണ്‍ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കോലഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പിടികൂടിയത്.
മയക്കുമരുന്ന നല്കി വീട്ടമ്മയെ പീഢിപ്പിച്ച ശേഷം ഇയാള്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും, അതുപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്തുവെന്നുമാണ് പാസ്റ്റര്‍ക്കെതിരായ പരാതി.
Discussion about this post