കൊച്ചി; മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. എറണാകുളം കഴക്കൂട്ടം ദേശീയപാതയിൽ വച്ചായിരുന്നു അപകടം. കഴക്കൂട്ടം സ്വദേശി രതീഷി (38) നാണ് പരിക്കേറ്റത്.എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ രതീഷ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.രാത്രി 10.30ഓടെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എം.എൽ.എയുടെ വാഹനം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.ഗുരുതര പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്ന യുവാവിനെ ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എം.എം മണിയുടെ ഗൺമാനും പരിക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോയി.
മറ്റൊരു കാറിയിൽ യാത്ര തുടർന്ന എം.എം മണി ആശുപത്രിയിലെത്തി പരിക്കേറ്റയാളെ സന്ദർശിച്ചു.
Discussion about this post