ഡെറാഡൂൺ: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ലിവ് ഇൻ പങ്കാളിയ്‌ക്കൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ജിം ട്രെയിനറായ ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. യുവതിയുടെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ തീരുമാനം.
പത്ത് വയസ്സുള്ള മകനും, ആറ് വയസ്സുള്ള മകളുമാണ് യുവതിയ്ക്ക് ഉള്ളത്. ഇവരെ ഉപേക്ഷിച്ച് മാസങ്ങൾക്ക് മുൻപായിരുന്നു യുവതി കാമുകനൊപ്പം പോയത്. തുടർന്ന് ഫരീദാബാദിൽ യുവാവിനൊപ്പം താമസിക്കാനും ആരംഭിച്ചു. ഈ യുവതിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജിം ട്രെയിനർ ഹർജി നൽകിയത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലായിരുന്നു ഹർജി. ജസ്റ്റിസുമാരായ പങ്കജ് പുരോഹിത്, മനോജ് തിവാരി എന്നിവരാണ് ഹർജി പരിഗണിച്ചത്. ഹർജി പരിഗണിച്ച കോടതി യുവതിയോട് ആർക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് ആരാഞ്ഞു. ഇതോടെ യുവതി ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന പീഡനത്തെക്കുറിച്ച് കോടതിയോട് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ലിവ് ഇൻ പങ്കാളിയ്‌ക്കൊപ്പം പോകാൻ കോടതി അനുമതി നൽകിയത്.
Discussion about this post