സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകാനുള്ള അന്തിമപട്ടികയിലുള്ളത്. ഇവരിൽ നിന്ന് ഒരാളെയാകും സംസ്ഥാന സർക്കാർ ഡിജിപിയായി തിരഞ്ഞെടുക്കുന്നത്.
ഫയർഫോഴ്‌സ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബാണ് സീനിയോറിറ്റിയിൽ മുൻപന്തിയിൽ നിൽക്കുന്നത്. ജയിൽ മേധാവിയാണ് പത്മകുമാർ. ഹരിനാഥ് മിശ്ര കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. സംസ്ഥാന സർക്കാർ നൽകിയ എട്ട് പേരുടെ പട്ടികയിൽ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിർദ്ദേശിച്ചത്. ഈ മാസം 30ന് ഡിജിപി അനിൽകാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുന്നത്.
ലോക്‌നാഥ് ബെഹ്‌റയുടെ പിൻഗാമിയായി എത്തിയ അനിൽകാന്തിന് ആറ് മാസം സർവ്വീസ് ബാക്കി നിൽക്കെയായിരുന്നു നിയമനം. പിന്നീട് രണ്ട് വർഷം കൂടി സർവ്വീസ് നീട്ടി നൽകുകയായിരുന്നു.












