കൊച്ചി: എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ലോക്ക് വേർപ്പെട്ടതിനെ തുടർന്നാണ് അപകടം. രണ്ട് ബോഗികളാണ് വേർപ്പെട്ടത്. അതേസമയം ഗുഡ്സ് ട്രെയിനായതിനാൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. എറണാകുളത്ത് നിന്നും പാലക്കാട് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് വേർപ്പെട്ടത്.
ട്രെയിൻ വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം എത്തിയപ്പോഴായിരുന്നു അപകടം.എഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടു പോവുകയും വേർപെട്ട ബോഗികൾ പാളത്തിൽ കിടക്കുകയും ചെയ്തു. ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂട്ടുകൾ പൊട്ടിയതാണ് കാരണം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിക്കുകയാണ്.
അപകടത്തെ തുടർന്ന് രാജധാനി എക്സ്പ്രസ് ആലുവയിൽ അൽപ സമയം പിടിച്ചിട്ടിരുന്നു.കഴിഞ്ഞ ആഴ്ച തൃശൂരിലും ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം വടൂക്കരയിൽ ആയിരുന്നു സംഭവം. ഇരുമ്പനത്ത് നിന്ന് വന്ന ഗുഡ്സ് ട്രെയിനിന്റെ അഞ്ച് ബോഗികളായിരുന്നു വേർപ്പെട്ടത്
Discussion about this post