ന്യൂയോർക്ക്: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. നയതന്ത്രജ്ഞർ, കലാകാരന്മാർ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സംരംഭകർ തുടങ്ങീ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും. ” യോഗ വസുധൈവ കുടുംബത്തിന്” എന്നുള്ളതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ സന്ദേശം.
ഇന്ത്യയിൽ വിവിധ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ യോഗാദിനം ആചരിക്കും. സംസ്ഥാനത്തും യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി വീണ ജോർജ്ജും പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ് സംസ്ഥാനതല ദിനാഘോഷം നടക്കുന്നത്. കേരള പോലീസിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും ബറ്റാലിയനുകളിലും യോഗാ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കും.
Discussion about this post