ഗാംഗ്‌ടോക്: സിക്കിമിൽ വാഹാനാപകടത്തിൽ ഐടിബിപി ജവാന്മാർക്ക് പരിക്കേറ്റു. വടക്കൻ സിക്കിമിലെ തേംഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെയോടെയായിരുന്നു സംഭവം. അവധിയ്ക്കായി നാട്ടിലേക്ക് പോകുകയായിരുന്ന ജവാന്മാരുടെ സംഘമായിരുന്നു അപകടത്തിൽപ്പെട്ടത്. ചുംഗ്താംഗിൽ നിന്നും സിലിഗുരിയിലേക്ക് പോകുകയായിരുന്നു സംഘം. ഇതിനിടെ ഇവരുടെ വാഹനം നിയന്ത്രണംവിട്ട് മറയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ 9 ജവാന്മാർക്കാണ് പരിക്കേറ്റത്. ഇതിന് പുറമേ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരം ആണെന്നാണ് വിവരം. ഇവരെ എസ്എടിഎൻഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ സ്ഥലത്തെ സൈനിക ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വാഹനാപകടത്തെ തുടർന്ന് അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇത് പുന:സ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.
Discussion about this post