താന്‍ മദ്രസയിലെ ലൈംഗിക പീഡനത്തിന് ഇരയെന്ന് സംവിധായകന്‍ അലി അക്ബര്‍. മദ്രസയിലെ ലൈംഗീക പീഡനാരോപണത്തില്‍ കാന്തപുരത്തിന് തെളിവ് തരാമെന്നും അലി അക്ബര്‍ പറഞ്ഞു. തന്നെ പീഡിപ്പിച്ച അധ്യാപകന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്ന് ഭയം മൂലം ആരോടും ഒന്നും പറഞ്ഞില്ലെന്നും ഒറു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലി അക്ബര്‍ വെളിപ്പെടുത്തി.
മദ്രസയില്‍ കുട്ടികള്‍ പീഡനത്തിനിരയായതിന് താല്‍ സാക്ഷിയാണെന്ന മാധ്യമപ്രവര്‍ത്തക വിപി റെജീനയുടെ വെളിപ്പെടുത്തല്‍ നേരത്തെ വിവാദമായിരുന്നു. മദ്രസയില്‍ പീഡനം നടക്കുന്നില്ലെന്നും, ആരോപണമുന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും വിഷയിത്തില്‍ ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അലി അക്ബറിന്റെ പ്രതികരണം.
ഇത്തരം ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് സാമൂഹ്യ നിരീക്ഷകനായ ഹമീദ് ചേന്ദമംഗലൂര്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് കാന്തപുരത്തിനും അറിയാം. തെളിവുമായി വരാന്‍ പലരും മടിക്കും. ഇത്തരം സംഭവങ്ങളെ നിഷേധിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്, സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു
മദ്രസയിലെ പീഡനവിഷയം ഉയര്‍ത്തി ലിംഗസമത്വ വാദത്തില്‍ മുസ്ലിം സംഘടനകള്‍ക്കെതിരെ നിലപാടെടുത്ത വിപി റെജീനയുടെ ഫേസ്ബുക്ക് മതമൗലിക വാദികള്‍ മാസ് റിപ്പോര്‍ട്ടിംഗ് നടത്തി പൂട്ടിച്ചിരുന്നു. വിശയത്തില്‍ റെജിനയ്‌ക്കെതിരെ വലിയ സാമൂഹ്യപിന്തുണയാണ് ലഭിച്ചത്.
Discussion about this post