വൈക്കം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയാണ് നായ ചത്തത്.
കഴിഞ്ഞ ദിവസങ്ങളിലായി ഈ നായ 14 പേരെ കടിച്ചിരുന്നു. കടിയേറ്റവർക്ക് കൃത്യമായ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മറവൻതുരുത്ത് പഞ്ചായത്ത് അറിയിച്ചു.
Discussion about this post