തിരുവനന്തപുരം: പ്രതിപക്ഷത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി. ബാനറും പ്ലക് കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയ എക്സൈസ് മന്ത്രി കെ. ബാബു രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
ബാര്‍കോഴയ്ക്ക് പുറമെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന അക്രമത്തിന്റെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേയുള്ള ക്രൈംബ്രാഞ്ച് കേസ്. തുടങ്ങി നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും.
മന്ത്രി കെ. ബാബുവിനെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും യുവമോര്‍ച്ചയും സമരപരിപാടികളുമായി രംഗത്തുണ്ട്.
ഇതോടൊപ്പം ബജറ്റ് ദിനത്തിലെ നിയമസഭാ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയും സഭയില്‍ ആളിക്കത്തും.
Discussion about this post