ന്യൂയോർക്ക് : ഇന്ത്യ-യുഎസ് ബന്ധം ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അമേരിക്കൻ ജനത കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ച നരേന്ദ്ര മോദി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. യുഎസ് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎസിൽ ഇന്ത്യൻ അമേരിക്കൻ വംശജർക്ക് ഒരു മാന്യമായ സ്ഥാനമുണ്ട്. അവർ ആ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതിശയകരമായ വിരുന്ന് ഒരുക്കിയതിന് പ്രസിഡന്റ് ജോ ബൈഡനോട് അദ്ദേഹം നന്ദി അറിയിച്ചു.
തീവ്രവാദം മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും അത് കൈകാര്യം ചെയ്യുമ്പോൾ മറ്റൊന്നും നോക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭീകരതയെ സ്‌പോൺസർ ചെയ്യുന്നവരെ നാം നേരിടണം. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും സമാധാനത്തിന്റെയും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രക്തച്ചൊരിയലുകളും മനുഷ്യരുടെ കഷ്ടപ്പാടും തടയാൻ നാം എല്ലാവരും നമ്മളാൽ കഴിയുന്നത് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post