തിരുപ്പൂർ: തിരുപ്പൂരിൽ വൻ തീപിടുത്തം. നഗരഹൃദയമായ ഖാദർപേട്ടയിൽ വച്ചാണ് തീപിടുത്തം ഉണ്ടായത്. അമ്പതോളം തുണിക്കടകൾ കത്തി നശിച്ചു. ആളപായമില്ല. അഗ്നിശമനസേനയും കച്ചവടക്കാരും ചേർന്നാണ് തീയണച്ചത്. ബനിയൻ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് മറ്റ് കടകളിലേക്കും അതിവേഗത്തിൽ തീപടരുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് കച്ചവടക്കാർ പറയുന്നത്.
Discussion about this post