ഹൈദരാബാദ് : മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. ഹൈരദാബാദിലെ രാജേന്ദ്രനഗറിലാണ് സംഭവം. ശ്രീനിവാസ്(46) എന്നയാളെയാണ് 45 കാരി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാരനായിരുന്നു ശ്രീനിവാസ്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തലേന്ന് രാത്രി അമിതമായി മദ്യപിച്ച ഇയാൾ വീടുവിട്ടിറങ്ങി നടക്കുന്നതിനിടെയാണ് 45ന കാരിയെ കണ്ടത്. ഇതോടെ യുവതിയുടെ അടുത്തെത്തി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഞെട്ടിയുണർന്ന യുവതി ബഹളം വെച്ച് ഇയാളെ മർദ്ദിക്കാൻ തുടങ്ങി.
പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യ ഭാഗങ്ങളിലടക്കം മർദ്ദനമേറ്റു. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില് കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
Discussion about this post