മുംബൈ്: കാര്‍ട്ടൂണിലൂടെ മുസ്ലീം സമൂഹത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ മാധ്യമസ്ഥാപനത്തിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ പത്രമായ ലോക്മതിന്റെ വിവിധയിടങ്ങളിലുള്ള ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പലയിടത്തും പത്രത്തിന്റെ ഞായറാഴ്ച പതിപ്പുകള്‍ കത്തിച്ചു. പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ ഐ.സിന്റെ പണം എന്ന പേരില്‍ വന്നകാര്ട്ടൂണാണ് ആക്രമണത്തിനിടയാക്കിയത്. അതേ സമയം പത്രാധിപര്‍ ജനങ്ങളോട് മാപ്പ് ചോദിച്ചു. തെറ്റു പറ്റിയതാണെന്നും ഈ കാര്‍ട്ടൂണ്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ സ്ഥാപനത്തിന് കനത്ത് സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Discussion about this post