കൊല്ലം: ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലം ചടയമംഗലത്തായിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. വൈകീട്ട് ആറര മണിയോടെ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു പീഡനശ്രമം. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം.












